നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്.
എറണാകുളം സ്വദേശിക്കെതിരെയാണ് കേസ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജു വാര്യരുടെ പരാതി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
എളമക്കര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു
Facebook Comments Box