Sun. May 5th, 2024

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം

By admin Dec 8, 2021
Keralanewz.com

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം.ലംബമായി വിക്ഷേപിക്കുന്ന മിസൈല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ പ്രതിരോധ മേഖലയില്‍ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യം.

ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നും വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം. ലംബമായി സജ്ജീകരിച്ച ലോഞ്ചറില്‍ നിന്നും സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴെയായി സ്ഥാപിച്ച ഇലക്‌ട്രോണിക് ലക്ഷ്യത്തിലേക്ക് മിസൈല്‍ വിക്ഷേപിച്ചായിരുന്നു പരീക്ഷണം. സ്ഥാപിച്ച ലക്ഷ്യത്തെ കൃത്യതയോടെ ഭേദിച്ചാണ് പരീക്ഷണത്തില്‍ മിസൈല്‍ മികവ് തെളിയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Facebook Comments Box

By admin

Related Post