Sat. Apr 27th, 2024

നവമാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് (എം) നേതാക്കൾക്കെതിരെ അതിമ്ളേഛവും അധിക്ഷേപവും വ്യക്തി ഹത്യയും നിറഞ്ഞ കുപ്രചരണങ്ങൾ അശ്ലീലചിത്രങ്ങൾ സഹിതം പ്രചരിപ്പിച്ച കേസിൽ പാലാ സ്വദേശി കിഴക്കയിൽ സഞ്ജയ് സഖറിയാസിനെ അറസ്റ്റ് ചെയ്തു

By admin Nov 8, 2021 #news
Keralanewz.com

 കേരള കോൺഗ്രസ് (എം)  സംസ്ഥാന ജനറൽ സെക്രട്ടറി   സ്റ്റീഫൻ ജോർജ് നൽകിയ പരാതിയെ തുടർന്ന് പാലാ പോലീസ് സൈബർ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിനെതിരെ സഞ്ജയ് സഖറിയാസ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.തുടർന്ന് പ്രതി മുൻകൂർ ജാമ്യത്തിനും എഫ് ഐ ആർ റദ്ദ് ചെയ്യുന്നതിനുമായി ഹൈക്കോടതി യെ സമീപിച്ചിരുന്നു.  ഇതിനിടെയാണ്. നാടകീയമായി സഞ്ജയ് പാലാ പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റ് വരിച്ചത്.വർഷങ്ങളായി പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ തുടങ്ങി അഞ്ചോളം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി നിരന്തരം കേരള കോൺഗ്രസ് (എം ) നേതാക്കളെയും, കേരള മുഖ്യമന്ത്രിയേയും മറ്റുമന്ത്രിമാരെയും മ്ലേച്ചമായ രീതിയിൽ വ്യക്തിഹത്യ നടത്തി അധിക്ഷേപിച്ചതിനെതിരെ കേരള കോൺഗ്രസ് (എം) പാർട്ടി നിയമ നടപടി സ്വീകരിച്ചത്

 അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെഎം മാണി, പാർട്ടി ചെയർമാൻ ജോസ് കെ മാണി, മന്ത്രി മാരായ റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, കോട്ടയം എംപി തോമസ് ചാഴികാടൻ, മുൻ മന്ത്രി എംഎം മണി,കെ.കെ.ശൈലജ ടീച്ചർ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, എന്നിവർക്ക് എതിരെ  വ്യക്തിഹത്യയും അധിക്ഷേപവും നടത്തിയതിനെതിരെയാണ് കേരള കോൺഗ്രസ് എം പാർട്ടി ഗത്യന്തരമില്ലാതെ പോലീസിൽ പരാതി നൽകിയത്

ഇതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിലേറെയായി നടത്തിവരുന്ന പോലീസ് അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ അറസ്റ്റിൽ കലാശിച്ചത്. ഇതിന് സമാനമായ കേസിൽ ജോസ് കെ മാണിയുടെ ഭാര്യ സാമൂഹ്യപ്രവർത്തകയായ നിഷാ ജോസിനെ മേള്ച്ഛമായ രീതിയിൽ അധിക്ഷേപിച്ചതിനെതിരെ  ജോസഫ് വിഭാഗം യുവജന നേതാവ് മജീഷ് കൊച്ചു മലയിലിനെതിരെ പോലീസ് കേസെടുത്തിരുന്നു

അന്ന് പ്രതിയായ മജീഷ്  സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു  . പാലാ എം എൽ എ മാണി സി കാപ്പൻ പ്രതികൾക്ക് അനുകൂല നിലപാടുമായി മുന്നോട്ടുവന്നിരുന്നു. തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ഠിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും നവ മാധ്യമങ്ങൾ വഴി വളരെ ക്രൂരമായ വ്യക്തിഹത്യ ആണ് സഞ്ജയ് നടത്തിവന്നത്

  വേണ്ട തെളിവുകൾ സമ്പാദിച്ച ശേഷം മാത്രമാണ് ഇക്കാര്യത്തിൽ പോലീസ് നടപടി സ്വീകരിച്ചത് എന്നാണ് മനസ്സിലാകുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തികളുടെ അടക്കം നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് മ്ളേച്ഛമായ ഭാഷയിൽ ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന PEEPL ഓട്ടോമേഷൻ എന്ന കമ്പനിയുടെ ഔദ്യോഗിക  ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും കമ്പനിയുടെ ഓഫീസ് സംവിധാനം ദുരുപയോഗിച്ച്  വ്യാജപ്രചരണം നടത്തുകയായിരുന്നു.സൈബർ ആക്ട് 67എ പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Facebook Comments Box

By admin

Related Post