Kerala News

ആലത്തൂരില്‍ നിന്നും കാണാതായ 4 വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

Keralanewz.com

കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതു കൊണ്ടാണ് തങ്ങള്‍ നാടുവിട്ടതെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി

പാലക്കാട്: ആലത്തൂരില്‍ നിന്നും കാണാതായ ഇരട്ടസഹോദരിമാര്‍ ഉള്‍പ്പെടെ നാല് ​വിദ്യാര്‍ത്ഥികളെയും കണ്ടെത്തി.

കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് ആലത്തൂര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സഹപാഠികളായ 4 വിദ്യാര്‍ത്ഥികളെ കാണാതായത്.

വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലാണ് തങ്ങള്‍ നാടുവിട്ടതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. കോയമ്ബത്തൂര്‍ ആര്‍പിഎഫാണ് ഇവരെ പിടികൂടിയത്. ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്ബോഴാണ് കുട്ടികള്‍ പിടിയിലായത്.
കുട്ടികളുടെ കൈവശം അപ്പോള്‍ 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായി കോയമ്ബത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി

Facebook Comments Box