Kerala News

ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്‍റെ പേര് മതി

Keralanewz.com

കൊച്ചി : ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേര്‍ക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി.

സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കള്‍ രാജ്യത്തിന്റെ മക്കള്‍ കൂടിയാണെന്ന് കോടതി പറഞ്ഞു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഒരു അധികാരിക്കും കഴിയില്ലെന്നും കോടതി വ്യക്തമാക്കി

Facebook Comments Box