Sun. May 12th, 2024

മരുന്നുകളുടെ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ; തീരുമാനം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും

By admin Jul 24, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മരുന്നുകളുടെ വില കുറക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 15ന് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കും.

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നുകളുടെ വിലയാവും കുറക്കുക.ഇതുസംബന്ധിച്ച്‌ ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരുന്നുകളുടെ ഉയര്‍ന്ന വ്യാപാര മാര്‍ജിന് പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ട്. ജൂലൈ 26ന് ഫാര്‍മ്മ കമ്ബനികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലക്ക് വില്‍ക്കുന്നത് എന്നതിന്റെ കണക്ക് സര്‍ക്കാര്‍ മരുന്ന് നിര്‍മ്മാണ കമ്ബനികള്‍ക്ക് മുന്നില്‍വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Facebook Comments Box

By admin

Related Post