Thu. Apr 25th, 2024

കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ചു

By admin Oct 21, 2021 #news
Keralanewz.com

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്തയും (ഡിയർനെസ് അലവൻസ്- ഡിഎ) 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത് കേന്ദ്രസർക്കിരിൽ നിന്ന് വിരമിച്ചവർക്ക് പെൻഷനൊപ്പം നൽകുന്ന ഡിയർനെസ് റിലീഫും (ഡിആർ) മൂന്ന് ശതമാനം വീതം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇത് 47 ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കും നേരിട്ട് ഉപകാരപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഡിഎ, ഡിആർ എന്നിവയുടെ പുതിയ നിരക്കുകൾ 2021 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാജ് താക്കൂർ വ്യക്തമാക്കി. ഡിഎക്ക്  പുറമേ ഡിആറിലും വർധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസർക്കാരിനുണ്ടാവുക.

“ഈ വർദ്ധനവ് അംഗീകരിച്ച ഫോർമുല അനുസരിച്ചാണ്, ഇത് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ്,” എന്ന് ഒരു ഔദ്യോഗികപ്രസ്താവനയിൽ പറയുന്നു. ഡിയർനെസ് അലവൻസ്, ഡിയർനെസ് റിലീഫ് എന്നിവ കാരണം ഖജനാവിൽ പ്രതിവർഷം 9,488.70 കോടി രൂപ ചിലവഴിക്കേണ്ടി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.മറ്റൊരു തീരുമാനത്തിൽ, സാമ്പത്തിക കാര്യങ്ങളിലുള്ള മന്ത്രിതല കമ്മിറ്റി (സിസിഇഎ) പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകി. മൾട്ടി-മോഡൽ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള പിന്തുണ നൽകുന്നതിനുള്ള ചട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഇതിനുമുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചത്. 17 ശതമാനമായിരുന്ന ഡിഎ  28 ശതമാനമായാണ് വർധിപ്പിച്ചത്. ഇപ്പോഴിത് 31 ശതമാനമായതോടെ ജീവനക്കാർക്കും സന്തോഷമാണ്. കൊവിഡ് വാക്‌സിനേഷൻ  ശേഷം 100 കോടി പിന്നിട്ടതിൽ രാജ്യത്തെ പൗരന്മാരെ അഭിനന്ദിക്കാനും കേന്ദ്ര സഹമന്ത്രി അനുരാജ് താക്കൂർ മറന്നില്ല

Facebook Comments Box

By admin

Related Post