National News

നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത് മലയാളത്തിലെ ഈ നടന്റെ മകള്‍..

Keralanewz.com

വസ്ത്രധാരണത്തില്‍ എപ്പോഴും തന്റേതായ പ്രത്യേകതകള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നിത അംബാനി. നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ ഫാഷന്‍ ഡിസൈന്‍ര്‍മാരാണ്.

ഒരു മലയാളി പെണ്‍കുട്ടിയും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. മലയാള നടന്‍ കുഞ്ചന്റെ മകള്‍ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്സണല്‍ സ്റ്റൈലിസ്റ്റ്.

വരയ്ക്കാനുള്ള കഴിവാണ് സ്വാതിയെ ഫാഷന്‍ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. പ്ലസ്ടുവിന് ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ചേര്‍ന്ന സ്വാതി കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം ഫെമിനയില്‍ ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.

ലോകത്തെമ്ബാടുമുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന വസ്ത്രങ്ങളില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്നത് സ്വാതിയാണ്. തന്റെ ആശയങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും സ്വാതി നിത അംബാനിയ്ക്ക് വേണ്ടിയുള്ള ഡ്രസുകള്‍ തെരഞ്ഞെടുക്കുന്നത്. മുംബൈയില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതി താമസിക്കുന്നത്

Facebook Comments Box