Sun. May 5th, 2024

കേരള കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം; പി. കെ തങ്കച്ചൻ പ്ലാത്തറവയലിൽ വീണ്ടും മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

By admin Feb 27, 2022 #news
Keralanewz.com

വെള്ളാവൂർ : കേരള കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി പി കെ തങ്കച്ചൻ പ്ലാത്തറവയലിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയിലെ മുതിർന്ന അംഗം കെ വി ജോസഫ് കുഴിപതാലിൽ മണിമലയിലെ സമ്മേളന നഗരിയിൽ പാർട്ടി പതാകയുയർത്തി. തുടർന്ന്  അന്തരിച്ച പാർട്ടി നേതാവ്, ശ്രീ. കെ എം  മാണിയുടെ ഛായാ ചിത്രത്തിന് മുൻപിൽ  പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിബിൻ കെ ജോസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുപതോളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്  മുഖ്യപ്രഭാഷണം നടത്തി. തുടർന്നുനടന്ന സെമിനാറിൽ “കേരള കോൺഗ്രസ് (എം) പാർട്ടിയുടെ കാലികപ്രസക്തിയും സെമികേഡറിലേക്കുളള മാറ്റവും” എന്ന വിഷയത്തിൽ ക്ലാസുകളും ചർച്ചകളും നടന്നു. ക്ലാസ്സുകൾക്കും ചർച്ചകൾക്കും സജി വി ആന്റെണി, അഡ്വ. അനിമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി


തുടർന്ന് നടന്ന മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിൽ പി കെ തങ്കച്ചൻ പ്ലാത്തറവയലിൽ (പ്രസിഡന്റ്),  ഹരികുമാർ പുത്തൻപുരക്കൽ , വി വി വർഗീസ് (വൈസ് പ്രസിഡന്റുമാർ), ജിജി കെ ജോസ് , ബേസിൽ പി പി, ബിജു തുണ്ടിയിൽ, നൈജിൽ എം ജെ മറ്റത്തിൽ  (സെക്രട്ടറിമാർ), ലൂക്കാ പാർട്രിക് കടപ്ലാകുഴിയിൽ (ട്രഷറർ), മറ്റ് നിയോജക മണ്ഡലം പ്രതിനിധികൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ സാജൻ അഞ്ചനാട്ട്, സ്റ്റനിസ്ലാവോസ് വെട്ടിയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി

Facebook Comments Box

By admin

Related Post