Sat. May 4th, 2024

തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കി എൽ.ഡി.എഫ്, സർക്കാരിൻ്റെ ക്ഷേമപദ്ധതികൾ ജനങ്ങൾ അംഗീകരിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ

By admin Aug 9, 2021 #news
Keralanewz.com

എലിക്കുളം;എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ യു.ഡി.എഫ് അണികളും അംഗീകരിച്ചതായും പിന്തുണയ്ക്കുന്നതായും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്ത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോമി ഇടയോടിയുടെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ജലവിഭവ വകുപ്പു മന്ത്രി ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ഭവന നിർമ്മാണം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത് ദുരിതം വിതച്ച കോവിഡ് മഹാമാരി കാലത്ത് സർക്കാർ പട്ടിണിയില്ലാത്ത കേരളത്തെ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.

തമ്മിലടിച്ചും കുതികാൽ വെട്ടിയും യു.ഡി.എഫ് ശിഥിലമായതായി യോഗത്തിൽ പങ്കെടുത്ത ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.യോഗത്തിൽ  തോമസുകുട്ടി വട്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു എൽ.ഡി.എഫ് നേതാക്കളായ തോമസ് ചാഴികാടൻ എം.പി, എം.എൽ.എൽ.മാരായ ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്യൻ കുളത്തുങ്കൽ ,പഞ്ചായത്ത്പ്രസിഡണ്ട് എസ് ഷാജി, സാജൻ തൊടുക, കെ സി സോണി, വി വി ഹരികുമാർ, രാജൻ ആരംപുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന പ്രഥമ ഉപതെരഞ്ഞെടുപ്പാണ് എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡായ ഇളംങ്ങുളത്ത്. മുൻ പഞ്ചായത്ത് അംഗം കൂടിയായിരുന്ന ടോമി ഇടയോടിയിൽ കേരളാ കോൺഗ്രസ്സ് ( എം ) യാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽ.ഡി.എഫ് ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തുന്നത്

Facebook Comments Box

By admin

Related Post