Thu. Apr 25th, 2024

പ്രണയം വെളിപ്പെടുത്തി സനൂഷ സന്തോഷ്?; ആശംസകളുമായി ആരാധകര്‍, കാമുകന്‍ ആരാണെന്ന് അറിയുമോ

By admin Sep 3, 2021 #news
Keralanewz.com

സീരിയലിലൂടെ ബാലതാരമായി എത്തി സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിയായി മാറിയ താരമാണ് സനൂഷ സന്തോഷ്. മലയാളം തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. പിന്നാലെ ബാല താരമായി നിരവധി ചിത്രങ്ങളിലും സനൂഷ അഭിനയിച്ചു.

കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും താരം നേടിയിരുന്നു. നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനൂഷ നായികയായി ഉയരുന്നത്. പിന്നീട് വിവിധ ഭാഷകളില്‍ നായികയായി അഭിനയിച്ചു.2019 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ജേഴ്‌സിയിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സനൂഷ. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. താന്‍ വിഷാദ രോഗിയായിരുന്നെന്നും അതില്‍ ഇന്ന് കര കയറി എന്നും താരം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാശ്മീര്‍ യാത്രയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഇതിന് താഴെ താരം കുറിച്ച കുറിപ്പാണ് ആരാധകരില്‍ സംശയം ഉയര്‍ത്തിയത്. താരം തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നതാണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ‘ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂര്‍ണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.

ഞാന്‍ താഴേക്ക് പോകുമ്പോള്‍ എന്നെ പിടിച്ചുനിര്‍ത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാന്‍ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ പ്രണയമേ, നിങ്ങള്‍ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.നിങ്ങള്‍ എന്നും വിലമതിക്കപ്പെടും’ എന്നാണ് സനൂഷ കുറിച്ചത്.

ഒരാളുടെ കൈ പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചാണ് സനൂഷ ഈ കുറിപ്പ് പങ്കുവച്ചത്. സുനീര്‍ എന്ന വ്യക്തിയെ ടാഗ് ചെയ്താണ് താരം പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ സനൂഷയുടെ കാമുകന്‍ സുനീര്‍ എന്ന വ്യക്തിയാണോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.ഒടുവില്‍ പ്രണയം വെളിപ്പെടുത്തിയ സനൂഷയ്ക്ക് ആശംസകള്‍ എന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെ കുറിക്കുന്നത്.

എന്നാല്‍ ചില ആരാധകര്‍ കുറിക്കുന്നത് സുനീര്‍ എന്ന വ്യക്തിയുമായി സനൂഷ പ്രണയത്തിലല്ല എന്നാണ്. ഇരുവരും സുഹൃക്കുക്കള്‍ മാത്രമാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. കഴിഞ്ഞ കൊല്ലം സനൂഷ ഹിമാലയന്‍ യാത്ര നടത്തിയിരുന്നു. ഇതില്‍ സുനീര്‍ എന്ന വ്യക്തിയുമുണ്ടായിരുന്നു

https://www.instagram.com/p/CTUNhsYpys-/?utm_source=ig_web_copy_link
Facebook Comments Box

By admin

Related Post