Kerala News

പ്രായപൂ‍ര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ബന്ധു അറസ്റ്റില്‍

Keralanewz.com

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂ‍ര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍.

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീ‍ഡനം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ തന്നെയാണ് കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് (32) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

അകന്ന ബന്ധുവായ പതിനാറുകാരിയെ പ്രതി മോട്ടോര്‍ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box