Tue. Apr 30th, 2024

സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍; അപേക്ഷ ജൂലൈ ഒന്നു മുതല്‍

By admin Jul 1, 2021 #news
Keralanewz.com

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് https://.agrimachinery.nic.index എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന. രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ് , ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട്‌സൈസ്‌ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ജാതി സര്‍ട്ടിഫിക്കറ്റ്, (പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്ക് മാത്രം) എന്നിവ വേണം. കാര്‍ഷിക യന്ത്രോപകരണങ്ങള്‍, വിള സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍, തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കില്‍ എട്ട് ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% വരെയും സബ്‌സിഡി ലഭിക്കും. ഫോണ്‍: 9037701090, 9383471799, 9383472050, 9383472051, 9383472052, 04972725229,

Facebook Comments Box

By admin

Related Post