Thu. Apr 25th, 2024

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പിളർന്നു, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. കുര്യൻ ജോയിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) ൽ ചേർന്നു

By admin Jul 1, 2021 #news
Keralanewz.com

വാഴൂർ: കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം, വാഴൂർ മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും  കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. കുര്യൻ ജോയിയുടെ നേതൃത്വത്തിൽ  നേതാക്കളും പ്രവർത്തകരുമടക്കം അൻപതോളം പേർഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. വാഴൂർ മണ്ഡലം പ്രസിഡന്റ് വി എസ് അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം  കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യ ചേരിയിൽ നിന്ന കേരള കോൺഗ്രസിനോട് കോൺഗ്രസ് പാർട്ടി കാണിച്ച അനീതിയിൽ പ്രതിഷേധിച്ചും, കോൺഗ്രസ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ മനസ്സു മടുത്തുമാണ് കോൺഗ്രസ് പാർട്ടി വിട്ട്, തങ്ങൾ കേരള കോൺഗ്രസ് എമ്മിൽ ചേരുന്നതെന്ന് അഡ്വ. കുര്യൻ ജോയി പറഞ്ഞു

 കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അഡ്വ. കുര്യൻ ജോയി, ബ്ലോക്ക്  എക്സിക്യൂട്ടീവ് അംഗം സോജി കാവുനിലത്ത്, പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. സുജിത്ത്, വാഴൂർ മണ്ഡലം സെക്രട്ടറി പ്രിൻസ് വി ജോൺ, എക്സിക്യൂട്ടീവ് അംഗം അനു തോമസ്, ബോബി, ഷിജോ തണ്ണിപ്പാറ, ജയിംസുകുട്ടി പാലാക്കുന്നേൽ, ഫൈസൽ ഹനീഫ്, സണ്ണി നെല്ലിക്കുന്നേൽ, സുനിൽ കുന്നപ്പള്ളി, ജെയിൻ മാത്യൂ, സാം, ഗീവർഗ്ഗീസ്  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് എമ്മിലേക്ക് പ്രവർത്തകർ ചേർന്നത്. തുടർ ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഇനിയും ധാരാളം കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ട്  കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവരുമെന്ന് നേതാക്കൾ പറഞ്ഞു. കേരളത്തിലുടനീളം പുതിയ അംഗങ്ങളുടെ കടന്നുവരവ് കേരള കോൺഗ്രസ് എമ്മിന്റെ ശക്തിയും സ്വീകാര്യതയും വർദ്ധിപ്പിക്കുകയാണെന്ന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് കേരള കോൺഗ്രസ് (എം )ജനറൽ സെക്രട്ടറിയും,  ഗവ: ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് അഭിപ്രായപ്പെട്ടു. യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഡോ.ബിബിൻ കെ ജോസ്, മണ്ഡലം സെക്രട്ടറി ഷിജു തോമസ്, നിയോജക മണ്ഡലം സെക്രട്ടറി തോമസ് വെട്ടുവേലി, ട്രെഷറർ സൻജോ ആന്റണി, എം എം ചാക്കോ മണ്ണിപ്ലാക്കൽ, സുമേഷ് ആൻഡ്രൂസ്, ജിജി നടുവത്താനി, ജയിംസ് തൂങ്കുഴി, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post