Wed. May 8th, 2024

ഇന്ധനവില സാധാരണക്കാരെ കൊള്ളയടിക്കുന്നു; കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി

By admin Jul 1, 2021 #news
Keralanewz.com

കോട്ടയം. കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന കേന്ദ്രസർക്കാർ ഇന്ധന വിലവർധനവിലൂടെ സാധാരണ മനുഷ്യരെ കൊള്ളയടിക്കുന്നു എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിൻറെ ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി കാലത്ത് ഇന്ധന വില വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ മനുഷ്യത്വരഹിത സമീപനത്തിൻ്റെ ഒന്നാന്തരം ഉദാഹരണമാണെന്നും ജോസ് കെ മാണി പറഞ്ഞു
സിപിഐ എം ജില്ലാസെക്രട്ടറി എ. വി റസൽ അധ്യക്ഷത വി .ബി ബിനു, സണ്ണി തെക്കേടം, ശശികുമാർ, രാജീവ് നെല്ലികുന്നേൽ, പി ജെ വർഗീസ്, ആനന്ദക്കുട്ടൻ, വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, ബാബു കപ്പുകാല,സജി നൈനാൻ,ടി സി ബിനോയ് തുടങ്ങിയവർ  പങ്കെടുത്തു

Facebook Comments Box

By admin

Related Post