Sun. May 19th, 2024

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും

By admin May 8, 2024
Keralanewz.com

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ദിരാഭവനില്‍ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സന്‍ കെ സുധാകരന് ചുമതല കൈയിമാറും.

അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് കെ സുധാകരന്റെ മടങ്ങിവരവ്. പൊതു തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്ന ജൂണ്‍ 4 വരെ ഹസന്‍ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച്‌ വിവാദങ്ങള്‍ ഉയര്‍ന്നതോടെ സുധാകരന്റെ കൂടി താല്‍പര്യം പരിഗണിച്ചാണ് ഹൈക്കമാന്റ് നേരത്തെ അനുമതി നല്‍കിയത്.

തര്‍ക്കങ്ങളില്ലെന്ന് കെ സുധാകരന്‍ ആവര്‍ത്തിക്കുമ്ബോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. സുധാകരന്‍ വന്നതിനുശേഷം കെ പി സി സി പുനസംഘടന പോലും പാളി പോയെന്നും, പാര്‍ട്ടിയുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പദ്ധതി ശേഷം കൂടുതല്‍ നേതാക്കള്‍ പുതിയ അധ്യക്ഷന് വേണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.

Facebook Comments Box

By admin

Related Post