Sun. May 19th, 2024

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തില്‍ അനുശോചനമറിയിച്ച്‌ മന്ത്രി സജി ചെറിയാൻ

By admin May 8, 2024
Keralanewz.com

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന് മന്ത്രി സജി ചെറിയാൻ.

ക്യാമറക്കണ്ണിലൂടെ ഭാവനാപൂർണമായ ദൃശ്യങ്ങള്‍ എടുക്കുന്നതിലും അതോടൊപ്പം തന്നെ എഴുത്തിലും മികവ് പുലർത്തിയ പ്രതിഭയെയാണ് അപ്രതീക്ഷിതമായ ദുരന്തത്തിലൂടെ മലയാള മാധ്യമമേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post