CRIME

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ അൻപതോളം പുരുഷന്മാരുമായി ലൈംഗിക ബന്ധം; 34കാരന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

Keralanewz.com

ഇദാഹോ: ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്‌ഐവി ബാധയേല്‍ക്കാൻ കാരണമായ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ച്‌ കോടതി.

അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് 30-മുതല്‍ 50 വരെ പുരുഷന്മാരുമായി എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പട്ടത്. 16 വയസ് മുതല്‍ പ്രായമുള്ളവരെയാണ് 34കാരൻ ഇരകളാക്കിയത്.

ആളുകള്‍ക്ക് എച്ച്‌ ഐവി പകരണമെന്ന ആഗ്രഹത്തോട് കൂടിയായിരുന്നു തന്റെ പ്രവർത്തിയെന്നാണ് ഇയാള്‍ കോടതിയില്‍ വിശദമാക്കിയത്. ഓണ്‍ലൈനിലൂടെ ചാറ്റ് ചെയ്തായിരുന്നു അലക്സാണ്ടർ ലൂയി ഇരകളെ കണ്ടെത്തിയിരുന്നത്. 2023ല്‍ 16കാരനെന്ന ധാരണയില്‍ ഇയാള്‍ ചാറ്റ് ചെയ്തത് അന്വേഷണ സംഘത്തിലെ ഒരാളായതാണ് 34കാരന്റെ ക്രൂരത പുറത്ത് കൊണ്ടുവന്നത്. കൌമാരക്കാരനെ നേരിട്ട് കാണാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്.

2023 സെപ്തംബറിലാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടികളെ ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എച്ച്‌ഐവി ബാധിതനായ 34കാരൻ മരുന്നുകള്‍ കഴിക്കുകയോ ആരോഗ്യ പരിശോധനകള്‍ നടത്തുകയോ ചെയ്തിരുന്നില്ല. വേട്ടക്കാരന്റെ മനോഭാവത്തോടെയാണ് 34കാരൻ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

Facebook Comments Box