തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; അഭിനയിക്കുന്നവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍മീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. പതഞ്ജലിയുടെ നിരോധിത ഉത്പനങ്ങളുടെ പരസ്യം ഓണ്‍ലൈനില്‍ തുടരുന്നതിലും സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരസ്യങ്ങള്‍ ഉടനടി നീക്കാനും നിര്‍ദേശം നല്‍കി.
ജസ്റ്റീസുമാരായ ഹിമ കോഹ്‌ലി, എ.അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് വിലപാട് വ്യക്തമാക്കിയത്. തെറ്റിദ്ധാരണജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും അത്തരം പരസ്യങ്ങളുടെ നിർമാതാക്കളെ പോലെ ഉത്തരവാദികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു