Sat. Apr 20th, 2024

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്‌സിനേഷനും കൂട്ടാന്‍ തീരുമാനം

By admin Aug 24, 2021 #news
Keralanewz.com

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്‌സിനേഷനും കൂട്ടാന്‍ തീരുമാനം. ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ദിവസം രണ്ടു ലക്ഷം പരിശോധന നടത്താനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ എ​ങ്കി​ലും എ​ല്ലാ​വ​ര്‍​ക്കും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ർ​ജി​ത​മാ​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ടാ​നും യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗവ്യാ​പ​ന​ മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും. ആ​ള്‍​ക്കൂ​ട്ടം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ളി​ലെ ഡി​എം​ഒ​മാ​രും വാ​ക്‌​സി​നേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കാ​നി​ട​യു​ണ്ടെ​ന്നും അ​ടു​ത്ത നാ​ലാ​ഴ്ച നി​ർ​ണാ​യ​ക​മാ​ണെ​ന്നു​മു​ള്ള വി​ദ​ഗ്ധ​രു​ടെ മുന്ന​റി​യി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഓ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യ ഇ​ള​വു​ക​ൾ മൂ​ലം രോ​ഗ വ്യാ​പ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഈ ​ആ​ഴ്ച മു​ത​ൽ പ്ര​ക​ട​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് മി​ക്ക​യി​ട​ത്തും ആ​ൾ​ത്തി​ര​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. അ​തീ​വ വ്യാ​പ​ന​ശേ​ഷി​യു​ള്ള ഡെ​ൽ​റ്റ വൈ​റ​സി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ പ​ല പ്ര​ദേ​ശ​ങ്ങ​ളും.

മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും തു​റ​ക്കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ നി ​ർ​ദേ​ശി​ച്ചി​രു​ന്നു.

മൂ​ന്നാം ത​രം​ഗ വ്യാ​പ​നം നേ​രി​ടു​ന്ന​തി​നാ​യി താ​ലൂ​ക്ക് ത​ലം മു​ത​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഐ​സി​യു​വും സ​ജ്ജ​മാ​ക്കാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രു​ന്നു

Facebook Comments Box

By admin

Related Post