Kerala News

സ്വകാര്യജീവിതത്തിന് കുട്ടി തടസ്സം; വായില്‍ ആഹാരം കുത്തിയിറക്കി മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ ……

Keralanewz.com

ഊട്ടി: ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റിലായി. ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്. മകന്‍ നിധീഷിനെ അമിതമായി ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച് കൊന്നതായാണ് കേസ്. ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.

ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയംതോന്നി പോലീസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് ഗീത അറിയാതെ അന്വേഷണം തുടരുകയായിരുന്നു. തുടര്‍ന്ന്, ഗീതയെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ തന്റെ സ്വകാര്യജീവിതത്തിന് കുട്ടി തടസ്സമായതിനാല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. അതിനാല്‍ കുട്ടിയുടെ വായില്‍ അമിതമായി ആഹാരം കുത്തിയിറക്കി. തുടര്‍ന്ന്, കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു

Facebook Comments Box