കേരളാ കോൺഗ്രസ് (എം)ൽ നിന്ന് രാജിവെച്ചു എന്ന വാർത്ത അടിസ്ഥാനരഹിതം
പള്ളിക്കത്തോട് : കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച ജോച്ചൻ പ്ലാത്തറ, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ടോമി പൊട്ടനാനി തുടങ്ങിയവർ കേരള കോൺഗ്രസ് എം പ്രവർത്തകരാണെന്ന് വ്യാജ പ്രചരണം നടത്തുകയും പാർട്ടിയി ൽ നിന്ന് രാജിവച്ചാണ് ജോസഫ് ഗ്രൂപ്പിൽ ചേർന്നത് എന്ന രീതിയിൽ വാർത്ത നൽകി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തതിൽ കേരള കോൺഗ്രസ് എം പള്ളിക്കത്തോട് മണ്ഡലംകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
പ്രസിഡണ്ട് ജോസ് പി ജോൺ പാണ്ടിയപ്പള്ളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സുനിൽ കുന്നക്കാട്ട്, സജയൻ മാണിപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബെന്നി അഞ്ചാനിക്കൽ,പി ജെ ജേക്കബ് പിച്ചളക്കാട്ട്, ഈപ്പച്ചൻ കുഴിവേലിൽ,,മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ചെറിയാൻ കുഴുപ്പിൽ, ജെയിംസ് അഞ്ചാനി, മണ്ഡലം സെക്രട്ടറിമാരായ തങ്കച്ചൻ മാക്കൽ,തങ്കച്ചൻ പുതുപ്പറമ്പിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോൾ മാത്യു,പഞ്ചായത്ത് അംഗങ്ങളായ അനിൽ കുന്നക്കാട്ട്,ജെസ്സി ബെന്നി,വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മേഴ്‌സി കൂടംപറമ്പിൽ, മണ്ഡലം പ്രസിഡണ്ട് തുഷാര സുമേഷ്,തങ്കച്ചൻ കുഴിപ്പള്ളിൽ,ജോസ് വെള്ളാപ്പള്ളി,ടോം ഇഞ്ചിക്കാല,രാജു മാണിപറമ്പിൽ,മാത്യു ഞായർകുളം, ആന്റണി അരിമറ്റം, ദേവസ്യ പുത്തൻപുര, ജോജോ കൂടംപറമ്പിൽ,സുമേഷ് നായർ,ബിനോ തടത്തിൽ, തങ്കച്ചൻ,യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡണ്ട് ലിജോ എബ്രഹാം,റ്റോമി പുത്തൻപുര, സാബു പറമ്പുകാട്ടിൽ,തോമസ് മംഗലത്തിൽ,റ്റോമി പേഴാനാൽ, ഷാജൻ പൊട്ടനാനിക്കൽ,ഷിബു പി ജോൺ,ബാബു പറമ്പുകാട്ടിൽ,ചെറിയാൻ പ്ലാത്തറ,സുനിൽ തേവടിയിൽ,സിബി പുതുപ്പറമ്പിൽ,ഷാജി പെരുമ്പാറത്തകിടി, തങ്കച്ചൻ വണ്ടാനത്ത് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസിലും, എ എ പിയിലും,ബിജെപിയിലും, പഴയ ജോസഫ് ഗ്രൂപ്പിലും പ്രവർത്തിച്ചിരുന്നവർക്ക് കേരളകോൺഗ്രസ് എം ആയി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ നിന്നും ആരും രാജി വച്ചിട്ടില്ലെന്നും
ഭാരവാഹികൾ അറിയിച്ചു.2000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി അംഗങ്ങളായ സുനിൽ കുന്നക്കാട്ട്, മാഗി ടോം ഇഞ്ചിക്കാല തുടങ്ങിയവരെ അഭിനന്ദിച്ചു.