ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ വെറുക്കുന്നു; സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി കനേഡിയൻ യുവതി
ഒട്ടാവ: താനും തന്റെ കുടുംബവും ഇന്ത്യക്കാരെ വെറുക്കുവെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി കനേഡിയൻ യുവതി. സോഷ്യല്‍ മീഡിയ ഇൻഫ്‌ളുവൻസർകൂടിയായ മേഘ വെർമയാണ് ഇന്ത്യക്കാർക്കെതിരെ ഇത്തരമൊരു പരാമർശവുമായി രംഗത്ത് എത്തിയത്.
മേഘയുടെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്.
ഇന്ത്യക്കാർ കാനഡയില്‍ എത്തുന്നതിനെ താനും തന്റെ കുടുംബവും വെറുക്കുന്നു. അതിന് കാരണവും ഉണ്ട്. ഇവിടെയുള്ളവരുടെ സല്‍പ്പേര് അവർ കളങ്കപ്പെടുത്തും. നല്ല കുടുംബത്തിലും ഗ്രാമത്തിലും ജനിച്ചവരും, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉള്ളവരുമാണ് ഇവിടേയ്ക്ക് എത്തുന്നത്. എന്നാല്‍ ഇവർ ഇവിടെയെത്തി ബീച്ചുകള്‍ മലിനമാക്കുന്നു. താഴ്ന്ന കുടുംബങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നു. പൗരനെന്ന നിലയിലുള്ള കടമകള്‍ മറക്കുന്നുവെന്നും മേഘ വെർമ എക്‌സില്‍ കുറിച്ചു.
ശ്രേണീകരണം എന്ന സംവിധാനം യഥാർത്ഥമാണ്. അതുകൊണ്ടാണ് 80കളിലും 90 കളിലുമായി വലത് പക്ഷ ശക്തികള്‍ കാനഡയില്‍ ശക്തിപ്രാപിച്ചതെന്നും മേഘ വെർമ കൂട്ടിച്ചേർത്തു. ഇന്ത്യക്കാരെ കുറിച്ച് നടത്തിയ പരാമർശം അതിവേഗം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയി. ഇതോടെയാണ് ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ളവർ ഇവർക്കെതിരെ രംഗത്ത് എത്തിയത്