ഭരണകൂട ഭീകരതയ്ക്കെതിരെ യുവാക്കൾ രംഗത്തു ഇറങ്ങണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

Spread the love
       
 
  
    

പ്രസിദ്ധീകരണത്തിന്

കോട്ടയം: ഇന്ത്യയിൽ സാമൂഹിക, സാംസ്കാരിക, മനുഷ്വവകാശ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഫാദർ സ്റ്റാൻ സാമിയെ അന്യായമായി ജയിലിൽ അടച്ചു നീതി നിഷേധിച്ചു മരണത്തിന് ഇരയാക്കിയ നടപടി ഭരണകൂട ഭീകരതയാണെന്നു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസ്താവിച്ചു.

കേരളാ യൂത്ത് ഫ്രണ്ട്(എം) സംസ്‌ഥാന കമ്മിറ്റി കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ സായാഹ്‌ന ധർണ്ണ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്‌ഥാന ഭാരവാഹികളായ ഷെയ്ഖ് അബ്ദുള്ള ഷെയിൻ
കുമരകം, അഡ്വ. ദീപക് മാമ്മൻ മത്തായി, അഡ്വ. പിള്ളയ് ജയപ്രകാശ്, , അഖിൽ ഉള്ളംപള്ളി, കേരളാ കോൺഗ്രസ് സംസ്‌ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ്കുട്ടി ആഗസ്തി, കെ എസ് സി സംസ്‌ഥാന പ്രസിഡന്റ് ആബെഷ് ആലോഷ്യസ് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

Spread the love