Sunday, September 24, 2023
Latest:
Kerala News

നടി മിയ അമ്മയായി; ആൺകുഞ്ഞിന് ജന്മം നൽകി

Keralanewz.com

നടി മിയ ജോർജ് ഒരു​ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ സന്തോഷം മിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു ഇട്ടിരിക്കുന്നതെന്നും മിയ അറിയിച്ചു. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.

കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം 2020ലെ ലോക്ക്ഡൌണിനിടെ ജൂൺ മാസത്തിലായിരുന്നു. വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മിയ മാറി.  മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.

Facebook Comments Box