കോട്ടയം ജില്ലാ ആസൂത്രണ സമിതി അംഗമായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരഞ്ഞെടുത്തു

Spread the love
       
 
  
    

പാലാ :കോട്ടയം ജില്ലാ ആസൂത്രണ സമിതി അംഗമായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരഞ്ഞെടുക്കപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ജില്ലാ കളക്ടർ എം. അഞ്ജന വരണാധികാരിയായിരുന്നു .ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനെ പ്രതിനിധീകരിക്കുന്ന രാജേഷ് നിലവിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും പാല മാർക്കറ്റിഠഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമാണ്.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളുംടെയും മുനിസിപ്പാലിറ്റികളും ടെ യും ജില്ലാ പഞ്ചായത്തിന്റെയും പ്രോജക്ടുകൾക്ക് അംഗീകാരം നൽകുന്നത് ജില്ലാ ആസൂത്രണ സമിതിയാണ് . ജില്ലയുടെ സമഗ്ര വികസനം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ആസൂത്രണ സമിതി പ്രവർത്തിക്കുന്നത്.

Facebook Comments Box

Spread the love