Fri. May 17th, 2024

നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു; വിവാഹം ഈ മാസം 20ന്

By admin Feb 17, 2022 #news
Keralanewz.com

യുവനടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് താരത്തിന്റെ വിവാഹം നടക്കും

ലുക്മാന്‍ ശ്രദ്ധേയനാകുന്നത് മുഹ്സിന്‍ പെരാരി സംവിധാനം ചെയ്തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് .

വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തെ ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

Facebook Comments Box

By admin

Related Post