Kerala News

കേരള യൂത്ത് ഫ്രണ്ട് (M) പെട്രോൾ വില വർദ്ധനവിന് എതിരെ പ്രതിഷേധസമരം നടത്തി

Keralanewz.com

മണിമല :കേരള യൂത്ത് ഫ്രണ്ട് (M) മണിമല മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പെട്രോൾ വില 100 രൂപ ആയതിൽ പ്രതിഷേധിച്ച് ലഡു വിതരണം ചെയ്തുകൊണ്ട് പ്രതിഷേധ സമരം നടത്തുകയുണ്ടായി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ആൻറണിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഓഫീസ് ചാർജ്  സെക്രട്ടറി ക്രിസ്റ്റിൻ അറക്കൽ ഉദ്ഘാടനം ചെയ്തു . മണിമല പഞ്ചായത്ത് മെമ്പർ  സിറിൽ  തോമസ്, മണ്ഡലം വൈസ് പ്രസിഡൻറ് ആൽബിൻ തോമസ്, വെള്ളാവൂർ മണ്ഡലം സെക്രട്ടറി അമൽ  കോയിപ്പുറം എന്നിവർ ആശംസ അറിയിച്ചു പ്രസംഗിച്ചു. ജോയിൻ സെക്രട്ടറി ജിൻസ്, സീനാജ് ,സാന്റോ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി

Facebook Comments Box