International NewsKerala News

ഇടുക്കി അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Keralanewz.com

ഇടുക്കി അസോസിയേഷൻ കുവൈറ്റ് വഫ്ര ലേക്ക് റിസോർട്ടിൽ വെച്ച് പിക്‌നിക്കും 2021-22 വർഷത്തെ പൊതുയോഗവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അസോസിയേഷൻ  കുടുംബങ്ങൾ പങ്കെടുത്ത പിക്നിക്കിനു പ്രസിഡന്റ് ജിജി മാത്യു , സെക്രെട്ടറി അഡ്വ. ലാൽജി ജോർജ്, ട്രെഷറർ അനീഷ് പി, ജനറൽ  കൺവീനർ ബിജോ തോമസ് , ഫുഡ് കമ്മിറ്റി കൺവീനർ ജോർജി മാത്യു, വൈസ് പ്രസിഡന്റ് ടോം എടയോടിയിൽ, ജോയിന്റ് സെക്രെട്ടറി നോമ്പിന് ചാക്കോ ജോയിന്റ് ട്രെഷറർ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷന്റെ അംഗങ്ങൾക്കും കുടുംബത്തിനും  യാത്ര അയപ്പ് നൽകുകയുണ്ടായി,  മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ  സ്ഥാനങ്ങൾ വഹിച്ച  ശ്രീ സുനിൽ കുമാറിനും കുടുംബത്തിനും, മുൻ ട്രെഷറർ, ഓഡിറ്റർ എന്നി  സ്ഥാനങ്ങൾ വഹിച്ച  ശ്രീ സ്മിജോ കെ ഫ്രാൻസിസിനും കുടുംബത്തിനും, മുൻ സാൽമിയ ഏരിയ കൺവീനർ ശ്രീ അനീഷ് കാപ്പിലിനും കുടുംബത്തിനും, ശ്രീ ടോം ആന്റണിക്കും കുടുംബത്തിനും, ശ്രീ ബിനോയ് തോമസിനും കുടുംബത്തിനും, ശ്രീമതി അഖില സിജോയ്ക്കും കുടുംബത്തിനും ആണ് മെമന്റോ നൽകി ആദരിച്ചത്

പൊതുഗയോഗത്തിനു ശേഷം പുതിയ ഭരണസമിതിയെ തിരഞ്ഞുടുക്കുന്ന പ്രക്രിയ  എലെക്ഷൻ കമ്മിഷണർ ശ്രീ ബാബു അഗസ്റ്റിൻ പാറയാനിയുടെയും, അസിസ്റ്റന്റ് എലെക്ഷൻ കമ്മിഷണർ ശ്രീ ജെയ്സൺ കാളിയാനിയുടെയും നേതൃത്തത്തിൽ നടക്കുകയുണ്ടായി

2021 – 2022 ഇടുക്കി അസോസിയേഷൻ ഭാരവാഹികൾ

ശ്രീ സോജൻ മാത്യു ( പ്രസിഡന്റ്),  ശ്രീ ബാബു ചാക്കോ (വൈസ് പ്രസിഡന്റ് ),  ശ്രീ ബിജോ തോമസ്  (സെക്രട്ടറി ) ശ്രീ   അലൻ സെബാസ്റ്റ്യൻ ( ജോയിന്റ് സെക്രട്ടറി ) ശ്രീ ജിന്റോ ജോയി( ട്രെഷറർ ), ശ്രീ ജോസ് പി ജെ ( ജോയിന്റ് ട്രെഷറർ) ശ്രീ ജിജി മാത്യു (അഡ്വൈസറി ബോർഡ് ചെയർമാൻ) ശ്രീമതി അനീറ്റ് സിബി(വിമൻസ് ഫോറം ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു. 10 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും,  10 വിമൻസ് ഫോറം അംഗങ്ങളെയും, 7 അഡ്വൈസറി ബോർഡ് അംഗങ്ങളെയും ഇതോടൊപ്പം തിരഞ്ഞെടുത്തു

Facebook Comments Box