Kerala News

സംസ്ഥാന പോലീസിനെതിരേ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ; ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് നല്‍കുന്നില്ല, കിട്ടാനുള്ളത് 289 എണ്ണം

Keralanewz.com

തിരുവനന്തപുരം: പൊലീസിനെതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ.

കമ്മീഷന് മുന്നില്‍ വരുന്ന പരാതികളില്‍ പൊലീസിനോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇക്കാര്യത്തില്‍ ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാശര്‍മ്മ പറഞ്ഞു. നാലുവര്‍ഷം പഴക്കമുള്ള കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ തീര്‍പ്പുണ്ടാക്കാനുന്നില്ലെന്ന് ദേശീയ കമ്മീഷന്‍ അധ്യക്ഷ പറയുന്നു. 289 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് കമ്മീഷന്‍ കാത്തിരിക്കുന്നു. ആവര്‍ത്തിച്ച്‌ നോട്ടീസുകള്‍ നല്‍കിയിട്ടും പൊലീസ് റിപ്പോര്‍ട്ട് നല്‍കുന്നില്ല. റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാല്‍ കമ്മീഷന്‍ പരാതികളില്‍ തീര്‍പ്പുണ്ടാക്കാനും കഴിയുന്നില്ലെന്നാണ് രേഖാശര്‍മ്മയുടെ വിമര്‍ശനം.

പൊലീസ് റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാല്‍ കമ്മീഷനു മുന്നിലെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ പരാതിക്കാരെയും പൊലീസിനെ കമ്മീഷന്‍ നേരിട്ട് വിളിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിമാര്‍ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി. പരാതികളില്‍ കുറ്റപത്രം വൈകുന്നതില്‍ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അതൃത്പതിയും രേഖപ്പെടുത്തി. ഇതിനിടെ ഭതൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പ‍ര്‍വീണിന്‍റെ അച്ഛന്‍ വനിത കമ്മീഷന്‍ അധ്യക്ഷക്ക് പരാതി നല്‍കി. പൊലീസ് നല്‍കിയ കുറ്റപത്രം പൂര്‍ണമല്ലെന്നും ഇപ്പോഴും പ്രതികളില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മൊഫിയുടെ അച്ഛന്‍റെ പരാതി

Facebook Comments Box