‘ഒരു പങ്കാളി മതി’, ഒമ്ബത് ഭാര്യമാരില്‍ ഒരാള്‍ വേര്‍പിരിഞ്ഞു; രണ്ട് പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആര്‍തര്‍
ഒമ്ബത് യുവതികളെ വിവാഹം ചെയ്ത ആര്‍തര്‍ ഒ ഉര്‍സോ എന്ന ബ്രസീലിയന്‍ മോഡലിനെ ഓര്‍മയില്ലേ.
കഴിഞ്ഞ വര്‍ഷം തന്റെ ആദ്യ ഭാര്യ ലുവാന കസാക്കിക്കൊപ്പം എട്ട് യുവതികളെ കൂടി കൂടക്കൂട്ടിയ അതേ ആര്‍തര്‍ തന്നെ. ഫ്രീ ലവ് എന്ന ആശയത്തില്‍ ആകൃഷ്ടനായി ഒമ്ബത് വിവാഹം ചെയ്ത ആര്‍തറിന്റെ ഒരു ഭാര്യ വിവാഹ മോചിതയാവുകയാണെന്നാണ് പുതിയ വാര്‍ത്ത.
ഒമ്ബത് പേരില്‍ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. എന്നാല്‍ ആര്‍തര്‍ വീണ്ടും മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണ്. അഗതയ്ക്ക് പകരം ഒന്നല്ല, രണ്ടുപേരെയാണ് ആര്‍തര്‍ വിവാഹം ചെയ്യാനൊരുങ്ങുന്നത്.
അഗതയുടെ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായി ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതില്‍ അര്‍ഥമില്ല. ഈ വേര്‍പാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം 10 ആക്കുകയാണ് ലക്ഷ്യം. ഭാര്യമാരെ തുല്യമായാണ് സ്നേഹിക്കുന്നത്. എല്ലാവരിലും മക്കള്‍ വേണമെന്നാണ് ആഗ്രഹമെന്നും ആര്‍തര്‍ പറയുന്നു.
ലുവാന കസാകി എന്ന യുവതിയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആര്‍തര്‍ കഴിഞ്ഞ വര്‍ഷം എട്ട് യുവതികളെ കൂടി ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇതോടെ വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയമായി ആര്‍തര്‍. ഏക ഭാര്യാ-ഭര്‍തൃ സങ്കല്‍പത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ വിവാഹമെന്നും ആര്‍തര്‍ പറഞ്ഞിരുന്നു. ബഹുഭാര്യത്വം നിയമപരമല്ലാത്ത ബ്രസീലില്‍ പ്രതിജ്ഞ ചൊല്ലിയായിരുന്നു ഇവര്‍ ചടങ്ങുകള്‍ നടത്തിയത്