കുവൈറ്റ് അഹ്‌മദി st. Paul ‘s CSI സഭയുടെ ആഭിമുഖ്യത്തിൽ CSI പ്ലാറ്റി‍നം ജൂബിലി ആഘോഷവും, ഓണാഘോഷ പരിപാടികളും മംഗഫ് കല ഓഡിട്ടോറിയ ത്തിൽ വച്ചു നടത്തപെട്ടു

Keralanewz.com

കുവൈറ്റ് അഹ്‌മദി st. Paul ‘s CSI സഭയുടെ ആഭിമുഖ്യത്തിൽ CSI പ്ലാറ്റി‍നം ജൂബിലി ആഘോഷവും, ഓണാഘോഷ പരിപാടികളും മംഗഫ് കല ഓഡിട്ടോറിയ ത്തിൽ വച്ചു നടത്തപെട്ടു. ഇടവക വികാരി റെവ. ബിനോയ്. പി. ജോസഫ് ന്റെ ആധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ കുവൈറ്റ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ K S Rathore ഉത്ഘാടനം ചെയ്തു. കുവൈറ്റ് പാർലമെന്റ് ഇലക്ഷൻ നിരീക്ഷകനായി ഇന്ത്യയിൽ എത്തിയ ശ്രീ ജോർജ് കള്ളിവയലിൽ മുഖ്യ സന്ദേശം നൽകി

എംബസി സെക്കന്റ് സെക്രട്ടറി ശ്രീ നിഖിൽ കുമാർ IFS, ശ്രീമതി. അഞ്ചിത നിഖിൽ കുമാർ IFS, സെക്കന്റ് സെക്രട്ടറി ഇന്ത്യൻ എംബസി,റെവ. ജ്ഞാനപ്രസാദ്, റെവ. K C ചാക്കോ, റെവ. പ്രമോദ് മാത്യു തോമസ്, വൈസ് പ്രസിഡന്റ് ശ്രീ മോഹൻ ജോർജ്, സെക്രട്ടറി അജയ് മോഹൻ, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോഷി സ്കറിയ എന്നിവർ പ്രസംഗിച്ചു. വിവിധ കല പരിപാടികളും, ഓണ സദ്യയും ഒരുക്കിയിരുന്നു

Facebook Comments Box