Wed. May 1st, 2024

പ്രണയബന്ധം അവസാനിപ്പിക്കുന്നെന്ന് അറിയിച്ച പെൺകുട്ടിയെ അതിക്രൂരമായി വെട്ടിക്കൊന്ന് കാമുകൻ

By admin Mar 25, 2022 #news
Keralanewz.com

പ്രണയബന്ധം അവസാനിപ്പിക്കുന്നെന്ന് അറിയിച്ച പെൺകുട്ടിയെ അതിക്രൂരമായി വെട്ടിക്കൊന്ന് കാമുകൻ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി (19) ആണ് വെട്ടേറ്റ് മരിച്ചത്. തൃഷയുടെ കാമുകൻ കൽപേഷ് ഠാക്കൂറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. തൃഷയെ പലതവണ വെട്ടിയ ശേഷം ശരീരത്തിൽനിന്നും കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു.

മൂന്നുവർഷമായി തൃഷയുമായി പ്രണയത്തിലായിരുന്നെന്ന് കൽപേഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ രണ്ടു മാസങ്ങൾക്കു മുൻപ് തൃഷ പ്രണയത്തിൽനിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കൽപേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. നേരിട്ടു കണ്ട് സംസാരിക്കണമെന്നു പറഞ്ഞാണ് ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാൾ തൃഷയുമായി എത്തിയത്.

ഒരിക്കൽ കൂടി പ്രണയം തുടരാൻ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഈ സമയം കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് ഇയാൾ തൃഷയുടെ കഴുത്തിൽ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തിൽനിന്നും കൈയും വെട്ടിമാറ്റി. ഇതിനുശേഷം സ്ഥലം വിട്ടു

നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. ആധാർ കാർഡ് മൃതദേഹത്തിൽ നിന്നും കിട്ടിയതോടെയാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ഗോധ്ര സ്വദേശിയായ തൃഷ വഡോദരയിലുള്ള അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്

Facebook Comments Box

By admin

Related Post