Sat. Apr 27th, 2024

ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണത്തിന് പച്ചക്കൊടി; സര്‍വേ നടത്താന്‍ വനം വകുപ്പിന് നിര്‍ദേശം

By admin Jul 12, 2021 #news
Keralanewz.com

തിരുവനന്തപുരം: ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന്റെ അനുമതി. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി സര്‍വേ നടപടി ഉടന്‍ ആരംഭിക്കാനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 16 കിലോമീറ്റര്‍ ദൂരമാണ് സര്‍വേ നടത്തുക. ഇതു പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് വനം വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മുമ്പ്  സ്ഥലം എം.എല്‍.എയായ താന്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഗ്രാമീണ്‍ റോഡ് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അനുമതി ലഭിച്ചില്ലെന്ന് റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍വേ നടപടി തുടങ്ങാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയത്

നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് റോഷി അഗസ്റ്റിന്‍ ഒരു കോടി രൂപ വകയിരുത്തി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങ ലുടെ ആദ്യ ഘട്ടം poorthiyyaakkiyirunnu.  എന്നാല്‍ രണ്ടാം ഘട്ടത്തിന് വനം വകുപ്പില്‍ നിന്ന് തുടര്‍ അനുമതി ലഭിക്കാത്തതിനാല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.  ഈ വഴി തുറന്നാല്‍ വന്യമൃഗങ്ങള്‍ക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് അനുമതി നിഷേധിച്ചത്. എന്നാല്‍ 2020 ലെ പ്രളയാലത്ത് കമ്പം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് ഒഴികെയുള്ള പ്രധാന റോഡുകള്‍ എല്ലാം നശിച്ചതോടെ ജനങ്ങള്‍ സംഘടിച്ചു. കുടിയേറ്റക്കാര്‍ നടന്നുവന്ന പാത ആയതിനാല്‍ തന്നെ ഈ വഴി റോഡ് ആകുമ്പോള്‍ ഒരു മരം പോലും മുറിക്കേണ്ടി വരില്ലെന്നും അവര്‍ പറയുന്നു

Facebook Comments Box

By admin

Related Post