മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശനത്തിനായി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു

Keralanewz.com

മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശനത്തിനായി പുലര്‍ച്ചെ 2.55നുള്ള വിമാനത്തില്‍ പുറപ്പെട്ടു.

കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്കാണ് യാത്ര തിരിച്ചത്.

ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്ബ് തീരുമാനിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോര്‍വേയ്ക്ക് പിന്നാലെ യു.കെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ ഈ മാസം 12വരെയാണ് സന്ദര്‍ശനം

ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലാന്‍ഡ്, നോര്‍വെ, യു.കെ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി എന്നാല്‍ ഇതിനിടെ കോടിയേരി ബാലകൃഷ്ണന്‍്റെ ആരോഗ്യനില മോശമായതിനാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി, കൊടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ എത്തിയപ്പോള്‍ മുതല്‍ വിലാപയാത്രകളിലും പൊതുദര്‍ശന ചടങ്ങുകളും ആദ്യാവസാനം പങ്കെടുത്തു. ഒടുവില്‍ പയ്യാമ്ബലം കടപ്പുറത്ത് നടന്ന സംസ്കാര ചടങ്ങിലും അനുസ്മരണ യോഗത്തിലും അദ്ദേഹം സംബന്ധിച്ചു

Facebook Comments Box