Sun. May 5th, 2024

പ്രശസ്ത ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു, എസ്.ജാനകിയെ അനുകരിച്ചു പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ്

By admin May 9, 2022 #news
Keralanewz.com

ഗാനമേള വേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച്‌ പാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് (52) അന്തരിച്ചു.

എ.ആര്‍ ശരത്ചന്ദ്രന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ നാമം.

കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു.

കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്.

അടുത്തബന്ധുവിന്റെ അഭ്യര്‍ഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ..’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളര്‍ന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

‘സരിഗ’യിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്. വേദികളില്‍ എസ്.ജാനകിയുടെ ശബ്ദത്തില്‍ പാടാന്‍ ജനങ്ങള്‍ ആവശ്യപ്പെടുമായിരുന്നു. ‘ സരിഗ’യില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു

Facebook Comments Box

By admin

Related Post