മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

Keralanewz.com

തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ്സായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ച്‌ എംഎല്‍എ ആയിരുന്നു

Facebook Comments Box