ഡിസംബര്‍ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടി
Spread the love
തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വീണ്ടും നീട്ടി.ഈ മാസം 23വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് അറിയിച്ചു. നേരത്തെ പത്തൊന്‍പതാം തീയതി വരെ കിറ്റ് വിതരണം നീട്ടിയിരുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് നാലുമാസം കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപനത്തിലാണ് മുഖ്യമന്ത്രി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാലുമാസം കൂടി നീട്ടിയതായി അറിയിച്ചത്. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ സമാശ്വാസം ലഭിക്കും.
Spread the love