Kerala News

എംഡിഎംഎ മയക്കുമരുന്നുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലിസ് പിടിയില്‍

Keralanewz.com

കണ്ണൂര്‍: എംഡിഎംഎ മയക്കുമരുന്നുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലിസ് പിടിയിലായി.പുതിയങ്ങാടി മാടായി ചൂരിക്കടത്ത് സി എച്ച്‌ ഷിഹാബ് (35), കണ്ണൂര്‍ തയ്യില്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളിന് സമീപം സി സി അന്‍സാരി (33), കണ്ണൂര്‍ സിറ്റി കുറുവ നേമല്‍ കടലായി നടയില്‍ സി സി ശബ്‌ന (ആതിര അനി- 26) എന്നിവരെയാണ് പോലിസ് പിടികൂടിയത്.പിടിയിലായ അന്‍സാരിയും ശബ്‌നയും ഭാര്യാ ഭര്‍ത്തക്കന്‍മാരാണ്.കണ്ണൂര്‍ പടന്നപ്പാലത്ത് ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ പോലിസ് നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി സ്റ്റാമ്ബ് ലഹരി ഗുളികകളും ബ്രൗണ്‍ ഷുഗറും കണ്ടെത്തിയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി പി സദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

രണ്ടുമാസം മുമ്ബ് കണ്ണൂര്‍ സിറ്റി സെന്റില്‍ അന്‍സാരിയെയും ശബ്‌നയുടെ അനുജനെയും മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെന്ന് പോലിസ് പറഞ്ഞു

Facebook Comments Box