Fri. Apr 26th, 2024

ലോഡ്ജില്‍ പൊലീസിന്‍റെ മിന്നല്‍ റെയ്ഡ്; എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

By admin Oct 4, 2022 #news
Keralanewz.com

താമരശ്ശേരി: കോഴിക്കോട് ന്യൂജെന്‍ മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പാടി കൈതപ്പൊയില്‍ ചന്ദനപ്പുറം വീട്ടില്‍ മുഹമ്മദ്‌ ഷക്കീര്‍ (23), താമരശ്ശേരി പെരുമ്ബള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്മാന്‍ (20), പെരുമ്ബളളി കവുമ്ബുറത്ത് വീട്ടില്‍ ആഷിക്. കെ.പി. (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ലോഡ്ജില്‍ വെച്ചാണ് കോഴിക്കോട് റൂറല്‍ എസ് പി. ആര്‍. കറപ്പസാമി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

പ്രതികളുടെ കയ്യില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകള്‍, തൂക്കം നോക്കാനുള്ള ഇലക്‌ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളില്‍ വില്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്തിയ മയക്കുമരുന്നുകള്‍. ഇന്ന് വൈകിട്ട്. 6.20 ഓടെയാണ് പൊലീസ് ലോഡ്ജില്‍ പരിശോധന നടത്തിയത്.

കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുഹമ്മദ്‌ ഷക്കീറിനെ കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ 5ഗ്രാം എം.ഡി.എം.എ. യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ട് മാസം ജയിലില്‍ കിടന്ന് മെയ് മാസം ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാള്‍. വര്‍ധിച്ചു വരുന്ന ലഹരി വില്പന തടയുന്നതിനായി സംസ്ഥാനമൊട്ടുക്ക് നടക്കുന്ന വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങലക്കണ്ടി, ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ടി.ഏ, എന്നിവരുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എസ്. ഐ.മാരായ രാജീവ്‌ ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ സത്യന്‍.കെ, ജൂനിയര്‍ എസ്.ഐ. ഷിജു കെ, ഏ എസ്.ഐ. ജയ പ്രകാശ്. പി.കെ,സി പി ഒ മാരായ ഷിനോജ്. പി പി ,ജിലു സെബാസ്റ്റ്യന്‍, എസ്.ഒ.ജി സി.പി.ഒ മാരായ ഷെരീഫ്. പി പി,മുഹമ്മദ്‌ റാസിഖ്. പി.കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook Comments Box

By admin

Related Post