Kerala News

42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്: ഫലം കാത്ത് മുന്നണികള്‍

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 182 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇവരില് 19 പേര്‍ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്

Facebook Comments Box