Fri. May 17th, 2024

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടിയുമായി മോട്ടാര്‍വാഹനവകുപ്പ്

By admin Jan 15, 2023 #news
Keralanewz.com

തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടിയുമായി മോട്ടാര്‍വാഹനവകുപ്പ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കാന്‍ തീരുമാനിച്ചു. സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരം പരിമിതിപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു


സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രത്യേക സീരിയസില്‍ രജിസ്റ്റര്‍ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാന്‍ കഴിയാത്തത്. മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരിയസ് ക്രമീകരിക്കാന്‍ ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. കെ.എല്‍15 നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെ.എല്‍15 എഎ രജിസ്‌ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍15 എബിയും, അര്‍ദ്ധ സര്‍ക്കാര്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പര്‍ കെഎല്‍15എസിയിലുമായിരിക്കും


പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നമ്പര്‍ സീരിയിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക. ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സര്‍ക്കാര്‍ ബോര്‍ഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാന്‍ തീരുമാനിച്ചിട്ടുണ്ട്


ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ അനുവാദമുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിയിലെയും ഉദ്യോഗസ്ഥര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യാന്‍ അുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് മുകിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ബോര്‍ഡ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. നാളെ ചേരുന്ന യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും

Facebook Comments Box

By admin

Related Post