ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം; എതിര്‍പ്പുമായി സിപിഎം സംഘടന
ഇടുക്കി : ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം നല്‍കിയതിന്‍റെ പേരില്‍ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു.
ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ പദവിയിലാണ് നിയമിച്ചത്. നടപടിയില്‍ സിപിഎം അഭിഭാഷക സംഘടന എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി.
ചില ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ആക്ഷേപം. ബിജെപി ജില്ലാ സെക്രട്ടറി ആയിരുന്ന വിനോജ് കുമാര്‍ ഒബിസി മോര്‍ച്ച ഭാരവാഹിയുമായിരുന്നു. ഇത്തരക്കാരെ നിയമിക്കുന്നത് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്
Facebook Comments Box