Kerala News

തിരുവല്ല ഭരണം എൽ.ഡി.എഫിന് ,ഇടതു വിജയം നറുക്കെടുപ്പിലൂടെ

Keralanewz.com

പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. ഇതോടെ എല്‍ഡിഎഫ് അംഗം ശാന്തമ്മ വര്‍ഗീസ് അധ്യക്ഷയായി. ഇന്ന് രാവിലെ നടന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 16 വോട്ടുകള്‍ വീതം ലഭിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ള അംഗമാണ് ശാന്തമ്മ. ബിജെപിയിലെ ആറ് അംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. എന്‍ഡിഎ സ്വതന്ത്ര അംഗം യുഡിഎഫിന് വോട്ട് ചെയ്തു. ശാന്തമ്മ വര്‍ഗീസിന്റെയും സ്വതന്ത്രയുടെയും പിന്തുണയിലാണ് എല്‍ ഡി എഫിന് 16 വോട്ടുകള്‍ നേടിയത്.

എന്‍ ഡി എ സ്വതന്ത്രന്‍ രാഹുല്‍ ബിജുവിന്റെ പിന്തുണയില്‍ യു ഡി എഫും ഒപ്പമെത്തി. നഗരസഭാ അധ്യക്ഷനും വൈസ് ചെയര്‍മാനുമെതിരെ എല്‍ഡിഎഫ് അവിശ്വാസം അറിയിച്ച സാഹചര്യത്തിലായിരുന്നു വോട്ടെടുപ്പ്. യുഡിഎഫിലെ കക്ഷികളെ പിന്തുണ തേടി ഭരണ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. യുഡിഎഫിന് 17, എല്‍ഡിഎഫിന് 14 അംഗങ്ങളുമായിരുന്നു ഉള്ളത്

Facebook Comments Box