Sat. Apr 27th, 2024

വാട്‌സ്‌ആപ്പ്‌ സന്ദേശം ചോർത്തി; യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ സസ്‌പെൻഷൻ

By admin Jul 21, 2022 #news
Keralanewz.com

തിരുവനന്തപുരം ; വിമാനത്തിലെ വധശ്രമ ഗൂഢാലോചനയിൽ യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലെ ചാറ്റ്‌ പുറത്തായ സംഭവത്തിൽ രണ്ട്‌ നേതാക്കളെ സസ്‌പെൻഡ്‌ ചെയ്‌തു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ എൻ എസ്‌ നുസൂർ എസ്‌ എം ബാലു എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായകമായ ചാറ്റ്‌ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തുടർന്ന സംസ്ഥാന വൈസ്‌ പ്രസിഡന്റായ കെ എസ്‌ ശബരീനാഥനെതിരെ കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അച്ചടക നടപടിയെന്നാണ്‌ നേതൃത്വത്തിന്റെ വിശദീകരണം. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് കെ എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു

Facebook Comments Box

By admin

Related Post