സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം പൊതുഗതാഗതം ഉണ്ടായിരിക്കില്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം പൊതുഗതാഗതം ഉണ്ടായിരിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക. 

ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും രണ്ട് ദിവസം അടഞ്ഞ് കിടക്കും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി.  പഴം, പച്ചക്കറി, മീൻ, മാംസം എന്നീ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ഓൺലൈൻ ഡെലിവറി മാത്രമായിരിക്കും  ഹോട്ടലുകളിൽ നിന്നും അനുവ​ദിക്കുക.  

ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമുണ്ടാവില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. തദ്ദേശ സ്ഥാപനപരിധിയിലെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ബുധാനാഴ്ച നടക്കുന്ന വിലയിരുത്തിയതിന് ശേഷം കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

Facebook Comments Box

Spread the love