Kerala NewsLocal News

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക ജല ദിനാചരണം നടത്തി.

Keralanewz.com

വയനാട് : വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക ജല ദിനാചരണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണം വയനാട് ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉത്ഘാടനം ചെയ്തു. ലോകം ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണി ജലവുമായി ബന്ധപ്പെട്ടതാണെന്നും ലോകത്തിലെ പല ഭാഗങ്ങൾ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ മറ്റ് പലപ്രദേശങ്ങളും വെള്ളപൊക്കം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട് ജില്ലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് അനുഭവപ്പെടുന്നത്. നമ്മുടെ വയലുകളും ചതുപ്പുകളും നികത്തപ്പെട്ടത് മൂലം വെള്ളം ഭൂമിയിൽ സംഭരിക്കപ്പെടുന്നില്ല. ഉള്ള കുടിവെള്ളത്തിൽ 80 ശതമാനത്തിൽ അധികവും കോളിഫോം ബാക്ടീരിയകളാൽ മലിനപ്പെട്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അടക്കമുള്ള സന്നദ്ധ സംഘടനകളും കിണർ റീചാർജിങ് പ്രവർത്തങ്ങൾക്ക് ഇനി അടിയന്തിര പ്രാധാന്യം നൽകണം എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഭിപ്രായപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്ററ്യൻ പാലംപറമ്പിൽ, ഗവേർണിംഗ് ബോഡി മെമ്പർ എച്ച് .ബി. പ്രദീപ് മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, മുൻസിപ്പൽ കൗൺസിലർ ആലിസ് സിസിൽ, സ്റ്റാഫ്‌ സെക്രട്ടറി ചിഞ്ചു മരിയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിശീലനത്തിന് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ ഡോക്ടർ ജോസഫ് ജോൺ നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വേണ്ടിയും സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾക്ക് വേണ്ടിയും നടത്തിയ ചിത്ര രചന മത്സരത്തിൽ വിജയികൾ ആയവർക്ക് ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ദീപു ജോസഫ്, റോബിൻ ജോസഫ്, ജാൻസി ജിജോ, റീജിയണൽ കോ ഓർഡിനേറ്റർമാരായ ബിൻസി വർഗീസ്, ജിനി ഷിനു, ലിജ കുര്യാക്കോസ്, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി

Facebook Comments Box