Kerala News

വിദ്യാർത്ഥികൾക്ക് പുതിയ യാത്രാ പാസുമായി കൊച്ചി മെട്രോ

Keralanewz.com

കൊച്ചി ; വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ പുതിയ രണ്ടു പാസുകൾ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ- പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. ഡേ പാസ് ഉപയോഗിച്ച് അൻപത് രൂപയ്‌ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം.

1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ്ജ് ചെയ്‌ത് ഉപയോഗിക്കാം. വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോളേജ് നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ജൂലൈ 25വരെ പാസുകൾ വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി.

Facebook Comments Box