Kerala News

ചിറയില്‍ മുങ്ങിത്താണ നാല് കുട്ടികളെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

Keralanewz.com

തളിപ്പറമ്പ്(Thaliparamba): ചിറയില്‍ മുങ്ങിത്താഴുകയായിരുന്ന (drowning) നാല് കുട്ടികളെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഇന്ദു എന്ന വീട്ടമ്മയും മൂന്ന്, ആറ്, എട്ട് വയസ്സുള്ള കുട്ടികളുമാണ് കഴിഞ്ഞ ദിവസം കൊട്ടില ചിറയില്‍ അപകടത്തില്‍പ്പെട്ടത്

ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയല്‍വാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇന്ദുവും കുട്ടികളും മാതമംഗലത്തെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

എട്ടും ആറും വയസ്സുള്ള കുട്ടികളാണ് ആദ്യം ചിറയില്‍പ്പെട്ടത്. മൂന്ന് വയസ്സുള്ള കുട്ടിയുമായി ഇന്ദു കരയില്‍ നില്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ദുവും മൂന്ന് വയസ്സുള്ള കുട്ടിയും അപകടത്തില്‍പ്പെട്ടു. അപകട സമയം ചിറയില്‍ അലക്കാനെത്തിയതായിരുന്നു അനുവും നളിനിയും

നാല് പേരും മുങ്ങിത്താഴുന്നത് കണ്ട് ചിറയിലേക്ക് ചാടിയ ഇരുവരും നാല് പേരെയും രക്ഷിച്ച് കരക്കെത്തിച്ചു. ഇവര്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ നാല് പേരുടെയും ജീവന്‍ തിരിച്ചുകിട്ടി. അനുവിനെയും നളിനിയെയും നാട്ടുകാര്‍ അഭിനന്ദിച്ചു

Facebook Comments Box