National News

ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റിൽ

Keralanewz.com

കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ മലയാളി നഴ്സ് അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജിനെയാണ് ഡല്‍ഹി അമര്‍ കോളനി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഗ്രീനുവിനെതിരെ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഇയാൾ ഒളിവിലായിരുന്നു. 

പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ഗ്രീനു ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും. ഗ്രീനുവിന്റെ മാതാവിനെ 2017ല്‍ ഒരാഴ്ചയോളം പരിചരിച്ചിരുന്നുവെന്നും പരാതിയിലുണ്ട്

Facebook Comments Box